Picture by P V Ariel |
Monday, April 15, 2013
Ann's Blog: ഏരിയലിന്റെ കുറിപ്പുകള്, കഥയും കവിതയും ഒപ്പം അല്പം...
Sunday, April 14, 2013
ഇന്നു കർത്തൃദിനത്തിൽ കേട്ടത് (Just Heard Today (14. 04 2013) At The Worship Service)
ഇന്നു കർത്തൃദിനത്തിൽ കേട്ടത്
(Just Heard Today At The Worship Service)
(Just Heard Today At The Worship Service)
കർത്താവായ യേശുക്രിസ്തുവിന്റെ
കാൽവറി യാഗത്തിലൂടെ വീണ്ടെടുക്കപ്പെട്ട-
കർത്താവിന്റെ സ്വന്ത ജനമത്രേ നാം ഇന്ന്.
പക്ഷെ!
നമുക്കൊന്ന് പുറകോട്ടു തിരിഞ്ഞു നോക്കാം.
നാം ആരായിരുന്നു?
കരുണയറ്റു തള്ളപ്പെട്ടു കിടന്നവർ!
ഒരിക്കൽ പുറം പറമ്പിൽ ഏറിയപ്പെട്ടവർ!
ഒരു കണ്ണിനും ദയ തോന്നാതെ കിടന്നവർ!
കേവലം പൊടിസമാനമായി തള്ളപ്പെട്ടവർ!,
എന്നാൽ കരുണാ സമ്പന്നനായ ദൈവം
എന്നെയും നിങ്ങളെയും കണ്ടു അതെ,
നമ്മുടെ പരിതാപകരമായ അവസ്ഥ കണ്ടു
മനസ്സലിഞ്ഞു,.
പാപാന്ധകാരത്തിൽ കഴിഞ്ഞ നമ്മെ
പാപാന്ധകാരത്തിൽ കഴിഞ്ഞ നമ്മെ
വീണ്ടെടുക്കാനായി തന്റെ ഓമനപ്പുത്രനെ
നമുക്കായി കാൽവറിയിൽ ഏൽപ്പിച്ചു തന്നു.
ദൈവമായിരുന്നവൻ, മനുഷ്യാവതാരമെടുത്തു
നമുക്കായി ഈ നികൃഷ്ട ഭൂമിയിലേക്ക്
താണിറങ്ങി വന്നു, പരിഹസിക്കപ്പെട്ടു,
തള്ളപ്പെട്ടു കിടന്ന നമ്മെ വീണ്ടെടുക്കാനായി
ഒരു കുറ്റവാളിയെപ്പോലെ ആ കാൽവറി
മലമുകളേറി കുരിശിൽ മരിച്ചു,
ഒരു കുറ്റവാളിയെപ്പോലെ ആ കാൽവറി
മലമുകളേറി കുരിശിൽ മരിച്ചു,
കേവലം ഒരു കുറ്റവാളിയേക്കാൾ അതി നികൃഷ്ടമായി
ആ ജനം അവനോടിടപെട്ടു, ചാട്ടവാറടികൾ അവനേറ്റു
അതിലും അതി കഠിനമായ വ്യഥ അവനനുഭവിച്ചത്,
അതി ഘോരമായ, മനം തകർക്കുന്ന പരിഹാസസ്വരമായിരുന്നു. നിന്ദ അവന്റെ ഹൃദയത്തെ തകർത്തു കളഞ്ഞു എന്നു
നാം തിരുവചനത്തിൽ വായിക്കുന്നു.
പരിഹാസ പാത്രമായിരുന്ന നമ്മെ വീണ്ടെടുക്കുവാൻ
അവൻ നമുക്കായി, നിന്ദിതനും, നിസ്സാരനും
പരിഹാസിയുമാക്കി മാറ്റപ്പെട്ടു.
അതെല്ലാം നമ്മെ ഉന്നതമായ ഈ പദവിയിലേക്ക്
ഉയർത്തുന്നതിനായിരുന്നു, എന്നോർത്തു
നമുക്കാ ദൈവത്തെ സ്തുതിക്കാം, വന്ദിക്കാം.
അവൻ നമുക്കായി ഇന്ന് മരണത്തെ ജയിച്ചു
ഉന്നതങ്ങളിൽ ദൈവ വലഭാഗെ വസിക്കുന്നു.
നാം ഇന്നു ആ ദൈവത്തിന്റെ മക്കളും പ്രിയ മക്കളുമത്രേ!
അവൻ നമുക്കായി ഇന്ന് മരണത്തെ ജയിച്ചു
ഉന്നതങ്ങളിൽ ദൈവ വലഭാഗെ വസിക്കുന്നു.
നാം ഇന്നു ആ ദൈവത്തിന്റെ മക്കളും പ്രിയ മക്കളുമത്രേ!
എത്ര വലിയ അത്ഭുതം! അവിടുന്നു നമുക്കായി ചെയ്തു!
ജീവനറ്റവരായിരുന്ന നമുക്ക് ആ ജീവനുള്ള ദൈവത്തെ,
ജീവൻ പകർന്നു തന്ന ആ ദൈവത്തെ സ്തുതിക്കാം.
അതിനു എത്ര മാത്രം നാം അവനെ സ്തുതിച്ചാൽ മതിയാകും
ജീവനറ്റവരായിരുന്ന നമുക്ക് ആ ജീവനുള്ള ദൈവത്തെ,
ജീവൻ പകർന്നു തന്ന ആ ദൈവത്തെ സ്തുതിക്കാം.
അതിനു എത്ര മാത്രം നാം അവനെ സ്തുതിച്ചാൽ മതിയാകും
അതെ, നമ്മുടെ ഹൃദയാന്തർ ഭാഗത്തു നിന്നുയർന്നുവരുന്ന
അധരഫലം എന്ന സ്തുതി സ്തോത്രയാഗങ്ങളെ
അവന്റെ സന്നിധിയിൽ നമുക്കു ഇടവിടാതെ അർപ്പിക്കാം.
അതിനു വലിയവനായ ദൈവം നമ്മെ ഒരുക്കട്ടെ സഹായിക്കട്ടെ.
അവന്റെ പൊന്നു നാമം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ
ആമേൻ !
Saturday, April 13, 2013
Subscribe to:
Posts (Atom)